ഗതാഗതപ്രശ്നം പരിഹരിക്കാൻ നാട്ടുകാരുടെ നില്‍പ്പുസമരം. എറണാകുളത്ത് തിരക്കേറിയ തിരുവാങ്കുളം ജംങ്ഷനിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഗതാഗതക്കുരുക്ക് ഇവിടെ പതിവാണ്. ഇതിൽ പൊറുതിമുട്ടിയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. മൂവാറ്റുപുഴ, തൊടുപുഴ, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ പതിവായി ആശ്രയിക്കുന്ന പാതയാണിത്. എന്നാൽ ഗതാഗതക്കുരുക്കിന് പരിഹാരമില്ല. മാമല- ചിത്രപ്പുഴ ബണ്ട് റോഡ് പണി ആരംഭിച്ചാലെ ഈ പ്രശ്നത്തിന് പരിഹാരമാകു. ഈ പ്രക്ഷോഭ പരിപാടികളിലൂടെ അധികാരികളുടെ കണ്ണ് തുറപ്പിക്കാമെന്ന എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Advertisement
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.