മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയുടെ നിര്‍മാണം വീണ്ടും നിലച്ചു. ബാങ്കില്‍ നിന്ന് വായ്പാ തുക ലഭിക്കാത്തതാണ് പണി മുടങ്ങാന്‍ കാരണം.
29 കിലോമീറ്ററില്‍ ആകെ പണി തീര്‍ന്നത് പതിമൂന്നു കിലോമീറ്റര്‍ മാത്രം. ഇതു തീരാനെടുത്തത് പതിനാലുവര്‍ഷം. ബാക്കിയുള്ള റോഡു പൂര്‍ത്തിയാകാന്‍ ഇനി എത്ര വര്‍ഷം എടുക്കുമെന്ന് യാതൊരു ഉറപ്പുമില്ല. പണി തീരാത്ത റോഡിലൂടെയുള്ള യാത്ര ബസ് ഡ്രൈവര്‍മാര്‍ക്ക് മരണക്കിണറില്‍ ബൈക്ക് ഓടിക്കുന്നതിന് തുല്യമാണ്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇരട്ടത്തുരങ്കപാത ഈ വഴിയില്‍തന്നെ. തുരങ്കത്തിന്റെ നിര്‍മാണവും നിലച്ചു. റോഡു നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട സമ്മര്‍ദ്ദനം സര്‍ക്കാരിന്റേയും ജനപ്രതിനിധികളുടേയും ഭാഗത്തുനിന്ന് ഇല്ല. പ്രതിദിനം പതിനായിരക്കണക്കിന് വാഹനങ്ങള്‍ പോകുന്ന ദേശീയപാതയിലെ ദുരിതയാത്ര എന്നു തീരുമെന്ന് ആര്‍ക്കും അറിയില്ല.