E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചിയില്‍ അനധികൃത സര്‍വീസ് നടത്തിയ കണ്ടെയ്നര്‍ ലോറികള്‍ പിടിച്ചെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴ്നാട്ടില്‍ റജിസ്റ്റര്‍ ചെയ്യുന്ന കണ്ടെയ്നര്‍ ലോറികള്‍ കൊച്ചി നഗരത്തില്‍ നിയമം ലംഘിച്ച് ചരക്ക് കൈമാറ്റം നടത്തുന്നെന്നാരോപണം. അനധികൃതമായി സര്‍വീസ് നടത്തിയ ലോറികള്‍ വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ കണ്ടെയ്നര്‍ ഉടമകളും തൊഴിലാളികളും ചേര്‍ന്ന് പിടികൂടി. ഇത്തരം േലാറികള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. 

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കണ്ടെയ്നര്‍ ലോറികള്‍ തമിഴ്നാട്ടില്‍ റജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ ഇത്തരത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന ലോറികള്‍ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ചരക്ക് കയറ്റിയയ്ക്കാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് വ്യവസ്ഥ. എന്നാല്‍ ഈ വ്യവസ്ഥ ലംഘിച്ച് കേരളത്തിലെ വിവിധ ജില്ലകള്‍ക്കിടയിലുളള ചരക്കു കൈമാറ്റത്തിന് തമിഴ്നാട് റജിസ്ട്രേഷന്‍ ലോറികള്‍ ഉപയോഗിക്കുെന്നന്നാണ് പരാതി. ഇത്തരത്തില്‍ ചരക്കു കടത്തിയ ലോറികളാണ് കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത് കണ്ടെയ്്നര്‍ ലോറികളുടെ ഉടമകളും തൊഴിലാളികളും േചര്‍ന്ന് കൊച്ചിയില്‍ തടഞ്ഞത്. 

പിടിച്ചെടുത്ത ലോറികളില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് പിഴയും അധിക നികുതിയും ഈടാക്കി. ഇത്തരത്തില്‍ അനധികൃതമായി സര്‍വീസ് നടത്തുന്ന ലോറികള്‍ പിടിച്ചെടുക്കാന്‍ പരിശോധന ശക്തമാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.