യാത്രക്കാരുടെ നടുവൊടിച്ച് ചങ്ങനാശേരി ബൈപ്പാസ്. റോഡ് തകര്‍ന്ന് ആറുമാസമായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ബൈപ്പാസ് റോഡുകള്‍ സുരക്ഷിതമെന്ന് കരുതി കയറുന്ന യാത്രക്കാരാണ് കുടുങ്ങിപ്പോകുന്നത്.
ചങ്ങനാശേരി ബൈപ്പാസിന്റെ തുടക്കം ഗംഭീരമായതിനാല്‍ ഒടുക്കംവരെയും ഗംഭീരമാകുമെന്ന പ്രതീക്ഷയില്‍ ആരും ഈ റോഡിലേക്ക് കയറണ്ട. റോഡ് തുടങ്ങി ഇരുന്നൂറ് മീറ്റര്‍ കഴിയുമ്പോഴേക്കും കുഴി തെളിഞ്ഞു തുടങ്ങും.
പാലത്രച്ചിറ മുതല്‍ ളായിക്കാടുവരെ അഞ്ച് കിലോമീറ്ററാണ് ബൈപ്പാസിന്റെ ദൈര്‍ഘ്യം. ദൂരസ്ഥലങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ ശരിക്കും ബുദ്ധിമുട്ടും.
റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടും നന്നാക്കാന്‍ നടപടിയൊന്നുമില്ല. രാത്രിയില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. എസ്.എച്ച് ജംക്ഷനില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വഴി പകുതി തടഞ്ഞിരിക്കുകയാണ്. സി.എഫ്.തോമസ് എം.എല്‍.എ അടിയന്തിരമായി പ്രശ്നത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.