E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

സ്വയം തൊഴില്‍ സംരംഭം മഴയെടുത്തു; സർക്കാർ സഹായം വേണമെന്ന് യുവസംരംഭകർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പഠനത്തിന്‍റെ ഇടവേളകളില്‍ അധ്വാനിച്ചു രൂപപ്പെടുത്തിയ സ്വയം തൊഴില്‍ സംരംഭം അപ്രതീക്ഷിതമായുണ്ടായ വെളളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടതിന്‍റെ സങ്കടത്തിലാണ് ആലുവയിലെ ഒരു കൂട്ടം യുവ സംരംഭകര്‍. സ്വന്തം കയ്യിലെ പണംമുടക്കി ഇവര്‍ നടത്തിയ മല്‍സ്യകൃഷി കഴിഞ്ഞ ദിവസത്തെ വെളളപ്പൊക്കത്തിലാണ് നശിച്ചത്. 

മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആലുവക്കാരന്‍ അര്‍ഫാസും കൂട്ടുകാരും ചേര്‍ന്ന് മല്‍സ്യകൃഷിക്കായി പെരിയാറില്‍ കൂട് സ്ഥാപിച്ചത്. സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കി അയ്യായിരം മല്‍സ്യകുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. പഠനത്തിന്‍റെ ഇടവേളകളിലായിരുന്നു മല്‍സ്യകൃഷി. എന്നാല്‍ വിളവെടുപ്പിന് രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിതമായി വെളളപ്പൊക്കമെത്തിയത്. വിദ്യാര്‍ഥികളുടെ മല്‍സ്യകൃഷിയത്രയും വെളളപ്പൊക്കത്തില്‍ ഒലിച്ചു പോയി. അവശേഷിച്ചത് ഈ കൂടുമാത്രം. പാതിവഴിയില്‍ കൃഷി മുടങ്ങിയതോടെ സബ്്സിഡിയും കിട്ടാന്‍ ഇനി സാധ്യതയില്ല. സാമ്പത്തിക നഷ്ടം നികത്താന്‍ സര്‍ക്കാര്‍ സഹായം വേണമെന്നാണ് ഈ യുവസംരംഭകരുടെ ആവശ്യം.