നീതി ആയോഗ് അനുവദിച്ച അടൽ തിങ്കറിങ് ലാബ് പ്രയോജനപ്പെടുത്തി വൈവിധ്യമാർന്ന ഉപകരണങ്ങളുമായി കൊച്ചി ഭവൻസ് സ്കൂളിലെ കുട്ടികൾ. കേരളത്തിൽ അനുവദിച്ച 28 ലാബുകളിൽ എറണാകുളം ജില്ലയിലെ ആദ്യലാബ് പ്രവർത്തന സജ്ജമായി.
റോബോട്ടിക്സ് ഒബ്സ്റ്റക്കിൾ സെൻസറിങ് ചെറിയ വലിയ കാര്യങ്ങളാണ് ഇപ്പോൾ ഇവർ ചിന്തിക്കുന്നത്. ചിന്തിക്കുകമാത്രമല്ല ചിന്തയിൽ വിരിഞ്ഞ ചിലകാര്യങ്ങൾ യാഥാർഥ്യമാക്കുകയും ചെയ്തു. അതിലൊന്നാണ് ഈ ചെറുവാഹനം. സ്വയം സഞ്ചരിക്കുകയും പ്രതിബന്ധങ്ങളെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്യും ഈ വാഹനം. ചലനശേഷിയില്ലാത്തവർക്കുള്ള വീൽചെയറുകൾ രൂപകൽപനചെയ്യുമ്പോൾ ഈ സാധ്യതകൾ പ്രയോജനപ്പെടുത്താനാകും
മാറുന്ന സാങ്കേതികവിദ്യ പ്രയജനപ്പെടുത്തി പുതിയ ഉപകരണങ്ങൾ രൂപകൽപന ചെയ്യാൻ കുട്ടികളെ സഹായിക്കുന്നതാണ് ഈ ലാബ്; ത്രീഡി പ്രിന്റർ ഉൾപ്പടെയുള്ള ആധുനിക സംവിധാനങ്ങൾ ലാബിൽ സജ്ജമാക്കിയിട്ടുണ്ട്. സാങ്കേതികെ വിദ്യ സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തുക എന്നലക്ഷ്യത്തോടെയാണ് നീതി ആയോഗ് അടൽ തിങ്കറിങ് ലാബുകൾ അനുവദിച്ചിട്ടുള്ളത്.