തൃശൂര്‍ മുല്ലശേരി കനാലിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു. ഡ്രൈവര്‍ ലോറിയില്‍ നിന്ന് ചാടിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോറി മറിയുന്നതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്.
തൃശൂര്‍ മുല്ലശേരി കനാലിലേക്ക് ഇന്നു ഉച്ചയ്ക്കാണ് ലോറി മറിഞ്ഞത്. കൂമുള്ളി. ഇടിയന്‍ചിറ റോഡിലായിരുന്നു അപകടം. ഓട്ടോറിക്ഷയ്ക്കു സൈഡ് കൊടുക്കുന്നതിനിടെ ലോറി കനാലിലേക്ക് ചരിഞ്ഞു. ഈ സമയം, ഡ്രൈവര്‍ ചാടിയിറങ്ങി. തൊട്ടുപിന്നാലെ ലോറി വെള്ളത്തിലേക്ക് മറിഞ്ഞു. ഈ സമയം , പരിസരത്ത് മീന്‍ പിടിച്ചിരുന്ന യുവാക്കളാണ് മൊബൈല്‍ ഫോണില്‍ ലോറി മറിയുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
കനാല്‍ റോഡില്‍ സംരക്ഷണഭിത്തി കെട്ടാത്തതാണ് നിരന്തരം അപകടങ്ങള്‍ സൃഷ്ടിക്കുന്നത്.