റോഡ് തകര്ന്നതിനെചൊല്ലി തൃശൂരില്‍ രാഷ്ട്രീയ തര്‍ക്കം മുറുകുന്നു. തൃശൂര്‍ ജില്ലയിലെ ഏകപ്രതിപക്ഷ എം.എല്‍.എയായ അനില്‍ അക്കരയാണ് റോഡ് തകര്‍ന്നതിന് ഉത്തരവാദിയെന്ന പേരില്‍ ഡി.വൈ.എഫ്.ഐയും ബി.ജെ.പിയും ഫ്ളകസ് അടിച്ചതാണ് ചൂടുപിടിച്ച തര്‍ക്കത്തിന് കാരണം.
തൃശൂര്‍ ജില്ലയിലെ രണ്ടു പ്രധാനപ്പെട്ട സംസ്ഥാന പാതകളായ കുറ്റിപ്പുറം, ഷൊര്‍ണൂര്‍ റോഡുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. തൃശൂര്‍.കുറ്റിപ്പുറം സംസ്ഥാന പാതയിലെ മുതുവറയിലാണ് റോഡ് കൂടുതലും തകര്‍ന്നത്. തൃശൂര്‍ ജില്ലയിലെ ഏകപ്രതിപക്ഷ എം.എല്‍.എയായ അനില്‍ അക്കരയാണ് റോഡ് തകര്‍ന്നതിന് കാരണമെന്നാണ് ഡി.ൈവ.എഫ്.ഐയുടേയും ബി.ജെ.പിയുടേയും ഫ്ളക്സുകളില്‍ പറയുന്നത്.
വ്യവസായ മന്ത്രി എ.സി.മൊയ്തീന്റെ മണ്ഡലത്തില്‍ റോഡ് തകര്‍ന്നിട്ടും ഡി.വൈ.എഫ്.ഐ ബോര്‍ഡ് വയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. മാത്രവുമല്ല, ഇടതുമുന്നണി ഭരണത്തില്‍ വന്ന ശേഷം ജില്ലയില്‍ ഏതെങ്കിലും റോഡിന് ഭരണാനുമതി നല്‍കിയെന്ന് തെളിയിച്ചാല്‍ പരസ്യമായി മാപ്പുപറയാന്‍ തയാറാണെന്ന് അനില്‍ അക്കര എം.എല്‍.എ. വ്യക്തമാക്കി.
മൂന്നു മന്ത്രിമാര്‍ ജില്ലയിലുണ്ടായിട്ടും റോഡ് നേരെയാക്കാന്‍ ഇടപെടുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പഴിചാരി കുറ്റപ്പെടുത്തല്‍ തുടരുമ്പോള്‍ റോഡിലൂടെയുള്ള ദുരിതയാത്രയ്ക്കു പരിഹാരമാകുന്നില്ലെന്നാണ് ജനങ്ങളുടെ പക്ഷം.