ബ്ലൂവെയില്‍ ഗെയിമിനെ തുരത്താന്‍ ഓണവെയില് കളിയുമായി ചാലക്കുടിയിലെ ചെറുപ്പക്കാര്‍. പമ്പരക്കൊത്ത്, ഗോലിക്കളി തുടങ്ങിയ ഇനങ്ങള്‍ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്ത് എഫ്.ബിയില്‍ പോസ്റ്റ് ചെയ്യുന്ന മല്‍സരമാണ് ഇവര്‍ തുടങ്ങിയത്.
ജീവനെടുക്കുന്ന ബ്ലൂവെയില്‍ ഗെയിമില്‍ നിന്ന് പുതിയ തലമുറയെ രക്ഷിക്കാനാണ് ഈ യുവാക്കളുടെ ശ്രമം. നാടന്‍ കളികളിലേക്ക് മടങ്ങുകയെന്നതാണ് ആശയം. ഇങ്ങനെ, നാടന്‍ കളികളെ പ്രോല്‍സാഹിപ്പിക്കാന്‍ നവമാധ്യമങ്ങളെ കൂട്ടുപിടിച്ചാണ് പരിശ്രമം. കേരളത്തില്‍ പഴയതലമുറ കളിച്ചിരുന്ന ഇനങ്ങള്‍ വീണ്ടും കളിക്കുക. അതിന്റെ വീഡിയോ ഓണവെയില് എന്നു പേരിട്ട എഫ്.ബിയില്‍ പോസ്റ്റ് ചെയ്യണം. ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടി വീഡിയോയുടെ ഉടമയ്ക്കു മൊബൈല്‍ ഫോണ്‍ സമ്മാനം.
നാട്ടിന്‍പുറത്തെ കുട്ടികളും യുവാക്കളും നിരവധി വീഡിയോകള്‍ ഇതിനോടകം എഫ്.ബിയില്‍ പോസ്റ്റ് ചെയ്തു. മുറ്റത്തിറങ്ങി അല്പം വെയിലൊക്കെ കൊണ്ട് കളിക്കണമെന്നതാണ് സന്ദേശം. അടച്ചിട്ട മുറിയിലിരുന്ന് കംപ്യൂട്ടറിലും മൊബൈല്‍ ഫോണ്‍ സ്്ക്രീനിലും കളിച്ചിരിക്കുന്ന പുതിയ തലമുറയുടെ അഭിരുചി മാറ്റിയെടുക്കാണ് ഈ ശ്രമം.