തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ കുഴിയില്‍ ചാടിയ കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥരെ പ്രതിയാക്കി കേസെടുക്കണമെന്ന് പൊലീസിന് പരാതി. തകര്‍ന്ന റോഡ് നേരെയാക്കാത്തതില് പ്രതിഷേധിച്ച് നാനൂറോളം സ്വകാര്യ ബസുകള്‍ പണിമുടക്കി.
തൃശൂര്‍. കുറ്റിപ്പുറം സംസ്ഥാന പാതയിലെ പുഴയ്ക്കല്‍. മുതുവറ ഭാഗത്താണ് ഒന്നര കിലോമീറ്ററോളം റോഡ് തകര്‍ന്നത്. കഴിഞ്ഞ കുറേനാളായി റോഡിന്റെ അവസ്ഥ പരിതാപകരമാണ്. ചങ്ങരകുളം സ്വദേശികളായ യുവാക്കള്‍ പുലര്‍ച്ചെ കാറില്‍ വരുമ്പോഴുണ്ടായ അപകടവും റോഡിലെ കുഴി കാരണമാണ്. കുഴിയില്‍ വീണ കാര്‍ നിയന്ത്രണംവിട്ട് പുഴയ്ക്കലിലെ തോട്ടിലേക്ക് മറിഞ്ഞു. കാറിന് പുറകിലിരുന്ന യുവാവാണ് തല്‍ക്ഷണം മരിച്ചത്. ചങ്ങരംകുളം സ്വദേശി നിസാര്‍. ഇരുപത്തിനാലു വയസായിരുന്നു. കാറോടിച്ചിരുന്നയാള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ പ്രതിയാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നാട്ടുകാര്‍ പരാതി നല്കി.
തൃശൂര്‍. കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ സൂചനാസമരവും നടത്തി. ഒരുദിവസം മുഴുവന്‍ ബസോടിക്കാതെയായിരുന്നു പ്രതിഷേധം. റോഡ് തകര്‍ന്ന ഭാഗത്ത് ഇഷ്ടിക വിരിക്കാനാണ് പുതിയ തീരുമാനം. പുഴയ്ക്കല്‍ മുതല്‍ മുതുവറെ വരെയുള്ള ഒന്നരകിലോമീറ്റര്‍ പിന്നിടാന്‍ ചുരുങ്ങിയത് ഇരുപതു മിനിറ്റു പിന്നിടേണ്ട അവസ്ഥയാണ്. ഓരോ യാത്രക്കാരും പൊതുമരാമത്തു വകുപ്പിനെ പഴിച്ചാണ് ഇതുവഴി യാത്ര തുടരുന്നത്.