ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയും സര്‍ക്കാരുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചു. പ്രസാദം പദ്ധതിയടക്കമുള്ള വികസനകാര്യങ്ങളില്‍ ഉടന്‍ നടപടിയെടുക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.
പ്രസാദം പദ്ധതിയില്‍ ദേവസ്വത്തിന് ലഭിച്ച ഇരുപത്തിയാറു കോടി രൂപയുടെ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കേന്ദ്രത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ദേവസ്വത്തിന്റെ ഭൂമി സര്‍ക്കാരിനോ മറ്റേതെങ്കിലും ഏജന്‍സിക്കോ കൈമാറേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
ദേവസ്വത്തില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കും. ദേവസ്വം ഭരണസമിതിയും വകുപ്പുമന്ത്രിയും തമ്മിലുള്ള പടലപിണക്കങ്ങള്‍ ഇരുകൂട്ടരും പരസ്പരം പറഞ്ഞുതീര്‍ത്തു. ഗുരുവായൂരിന്റെ വികസനത്തില്‍ രാഷ്ട്രീയം മറന്ന് ഒന്നിച്ചു നില്‍ക്കണമെന്ന ആഹ്വാനത്തോടെയാണ് ഇരുകൂട്ടരും പിരിഞ്ഞത്.