E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday December 16 2019 04:32 AM IST

Facebook
Twitter
Google Plus
Youtube

More in Central

മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ ക്രമക്കേട് നടത്തിയ മൂന്നുപേരെ പിരിച്ചുവിട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്‍റെ തഴക്കര ബ്രാഞ്ചില്‍ അറുപത്തിരണ്ട് കോടിയുടെ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയ മൂന്നുപേരെ പിരിച്ചുവിട്ടു. മുന്‍ മാനേജര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് അച്ചടക്ക സമിതിയുടെ നടപടി. 

തഴക്കര ബ്രാഞ്ച് മുന്‍ മാനേജര്‍ ജ്യോതി മധു, സീനിയര്‍ ക്ലര്‍ക്ക് ബിന്ദു ജി.നായര്‍ , ജൂനിയര്‍ ക്ലര്‍ക്ക് കുട്ടിസീമ ശിവ എന്നിവരെയാണ് പുറത്താക്കിയത്. വ്യാജരേഖകള്‍ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി, ഈ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ വായ്പയെടുത്തു, സ്വയംസഹായ സംഘങ്ങള്‍ക്ക് രേഖകളില്ലാതെ വായ്പ അനുവദിച്ചു, പണയ ഉരുപ്പടിയില്ലാതെയും മുക്കുപണ്ടം പണയംവച്ചും വായ്പ അനുവദിച്ചു തുടങ്ങിയവയാണ് മൂന്നുപേര്‍ക്കുമെതിരെ ചുമത്തിയ കുറ്റങ്ങള്‍. ക്രമക്കേട് പുറത്തുവന്നതോടെ കഴിഞ്ഞ ഡിസംബറില്‍ മൂന്നുപേരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഭരണസമിതി നിയമിച്ച അച്ചടക്ക സമിതിയാണ് മൂന്നുപേരെയും പിരിച്ചുവിട്ടത്. ഭരണസമിതി അംഗങ്ങളായ കല്ലുമല രാജന്‍ , പൊന്നപ്പന്‍ ചെട്ടിയാര്‍ , സുജ ജോഷ്വ എന്നിവരായിരുന്നു അച്ചടക്ക സമിതി അംഗങ്ങള്‍. മൂന്നുപേരുടെയും സസ്പെന്‍ഷന്‍ കാലാവധി തീരാനിരിക്കെയാണ് അച്ചടക്ക സമിതിയുടെ നടപടി. ജോയിന്‍റ് രജിസ്ട്രാറുടെ ഇടക്കാല റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാവേലിക്കര പൊലീസ് നടത്തുന്ന അന്വേഷണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.