വയോജനങ്ങൾക്കൊപ്പം ഓണമാഘോഷിച്ച് കൊച്ചിയിലെ ട്രാൻസ്ജെൻഡർ സമൂഹം.കൊച്ചി തേവരയിലെ വൃദ്ധസദനത്തിലായിരുന്നു ആഘോഷം.
ആട്ടവും പാട്ടും പൂക്കളവുമെല്ലാമായിട്ടായിരുന്നു ഓണാഘോഷം. മുതിർന്ന പൗരൻമാരുടെ ഓണ സന്തോഷത്തിൽ ഒപ്പം ചേരാനായതിന്റെ ആവേശത്തിൽ ട്രാൻസ്ജെൻഡർ സമൂഹവും.
ട്രാൻസ്ജെൻഡർ സമൂഹത്തെ മുഖ്യധാരയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഓണക്കൂട്ടായ്മ ഒരുക്കിയതെന്ന് സംഘാടകർ. കൊച്ചി കോർപറേഷന്റെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ.