തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാര്‍ സമരത്തില്‍. മിനിമം വേതനം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നൂറ്റിയന്‍പതോളം ജീവനക്കാരാണ് സമരത്തിനിറങ്ങിയത്. 350 രൂപയാണ് ഇവരുടെ ദിവസവേതനം. 650 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. മിനിമം വേതനം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചില്ലെന്നാണ് ആക്ഷേപം. ആശുപത്രി വികസന സമിതിയുടെ ഫണ്ടില്‍ നിന്നാണ് താല്‍ക്കാലിക ജീവനക്കാര്‍ക്കു ശമ്പളം. ഈ ഫണ്ടില്‍നിന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുക അനുവദിക്കുന്നത് ശരിയല്ലെന്നാണ് ജീവനക്കാരുടെ നിലപാട്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക തസ്തികയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വരുന്നവരാണിവര്‍. ആശുപത്രി വികസന സമിതി വേതനത്തിന്റെ കാര്യത്തില്‍ നീതി നല്‍കിയില്ലെന്നാണ് പരാതി.