വിനോദ സഞ്ചാരികളെ ആകർഷിക്കാൻ അടിമുടി മിനുങ്ങി കൊച്ചി ഞാറയ്ക്കൽ അക്വാ ടൂറിസം സെന്റർ. മൽസ്യഫാമിന്റെ നടുവിലുള്ള കുടിലുകളും കുട്ടവഞ്ചികളുമാണ് ടൂറിസ്റ്റ് കേന്ദ്രത്തിലെ പുതിയ ആകർഷണങ്ങൾ.
നാൽപത്തിയഞ്ച് ഏക്കറുള്ള മൽസ്യഫാമിന്റെ നടുവിലായി സ്ഥാപിച്ച കുടിലുകൾ. അഞ്ചു കുട്ടവഞ്ചികൾ. കൂടാതെ ചെറുവള്ളങ്ങളും ബോട്ടുകളും.ചൂണ്ടയിടാനുള്ള സൗകര്യം. കുട്ടികൾക്കായുള്ള ചെറിയ പാർക്ക്. നവീകരിച്ച റസ്റ്റോറന്റ്. മുഖം മിനുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ് മൽസ്യഫെഡിന്റെ ഞാറയ്ക്കലിലെ മൽസ്യഫാം.
മീൻ വിഭവങ്ങൾ കൂട്ടിയുള്ള ഉച്ചയൂണുൾപ്പെടെ ഇരുന്നൂറ് രൂപയാണ് ഫാമിലേക്കുള്ള പ്രവേശന ഫീസ്. മൽസ്യഫാമിനെ കേരളത്തിലെ ഏറ്റവും പ്രധാനപെട്ട ജലവിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് മൽസ്യഫെഡിന്റെ ശ്രമം.