അഗതിമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ഓണമാഘോഷിച്ച് ഒരു ഫേസ്ബുക്ക് കൂട്ടായ്മ.അമ്മ മനസെന്ന കൂട്ടായ്മയിലെ അംഗങ്ങളാണ് കൊച്ചി കാക്കനാട് കരുണാലയത്തില്‍ ഓണമാഘോഷിച്ചത്.
അഞ്ചുമാസം മുൻപാണ് അമ്മ മനസെന്ന ഫേസ് ബുക്ക് കൂട്ടായ്മ ആരംഭിച്ചത്. ഓണാഘോഷം എങ്ങിനെ മറ്റുള്ളവർക്ക് നൻമ പകരുന്നതാക്കാമെന്ന ചിന്തയാണ് അവരെ കാക്കനാട്ടെ കരുണാലയത്തിൽ എത്തിച്ചത്. അവിടുത്തെ അറുപത്തിയഞ്ച് അമ്മമാർക്കൊപ്പമായിരുന്നു ഓണാഘോഷം. അമ്മമാർക്ക് ഓണസദ്യയും ഓണക്കോടിയും ഒരു ഒന്നാന്തരം ക്ലോക്കും നൽകി കൂട്ടായ്മ. സിനിമ നടൻ നിയാസ് മുഖ്യ അതിഥിയായിരുന്നു. കൂട്ടായ്മയിൽ കൂടുതൽ ആളുകളെ ഉൾപെടുത്ത മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്യാൻ തയാറെടുക്കുകയാണ് അമ്മ മനസെന്ന ഫേസ്ബുക്ക് കൂട്ടായ്മ.