E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

കളമശേരിയിൽ പെയിന്റ് നിർമാണ ശാലയ്ക്ക് തീപിടിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി കളമശേരിയിൽ പെയിന്റ് നിർമാണ ശാലയ്ക്ക് തീപിടിച്ചു. കിൻഫ്രാ പാർക്കിലെ ടാഗ് കെമിക്കൽസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.ആളപായമില്ല. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കമ്പനി പ്രവർത്തിച്ചിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. 

രാവിലെ ഒൻപത് മണിയോടെയാണ് പെയിന്റിങ് അനുബന്ധ ഉൽപന്നങ്ങൾ നിർമിക്കുന്ന ടാഗ് കെമിക്കൽസിന് തീപിടിച്ചത്.രൂക്ഷ ഗന്ധവും കറുത്ത പുകയും ഉയർന്നതോടെ നാട്ടുകാർ പരിഭ്രാന്തരായി. ഫയർഫോഴ്സിന്റെ നാലു യൂണിറ്റുകൾ സ്ഥലത്ത് എത്തി. ഒരു മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. 

സുരക്ഷ സംവിധാനങ്ങളില്ലാതെയാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയത് സ്ഥാപനയുടമയുമായി വാക്കേറ്റത്തിന് ഇടയാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.തീയണയ്ക്കാനുള്ള ശ്രമത്തിനിടെ പരുക്കേറ്റ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.