വയോജനങ്ങള്‍ക്ക് ഒാണസദ്യയൊരുക്കി ആലപ്പുഴ നഗരസഭ. 52 വാര്‍ഡുകളിലെയും അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായാണ് സാമൂഹ്യസുരക്ഷാ മിഷനുമായി ചേര്‍ന്ന് പ്രത്യേക വിരുന്ന് ഒരുക്കിയത്. പൂന്തോപ്പ് വാര്‍ഡിലെ ഒാമനാമ്മയുടെ പാട്ടോടെയാണ് പരിപാടി തുടങ്ങിയത്. വളരുന്നകേരളം, വളര്‍ത്തിയവര്‍ക്ക് ആദരമെന്ന മുദ്രാവാക്യത്തിന് പിന്‍ബലമേകി ചടങ്ങ് നഗരസഭാ അധ്യക്ഷന്‍ ഉദ്ഘാടനം ചെയ്തു എത്തിയവര്‍ക്കെല്ലാം ഒാണപ്പുടവയും നഗരസഭ കൈമാറി. വിഭവ സമൃദ്ധമായ സദ്യയും ഉണ്ട് കലാപരിപാടികളും അവതരിപ്പിച്ചാണ് എല്ലാവരും മടങ്ങിയത്.
Advertisement