ഓണത്തെ വരവേല്‍ക്കാന്‍ പുതിയ റൈഡുകളുമായി കൊച്ചി വണ്ടര്‍ല. റീകോയില്‍ എന്നു പേരിട്ടിരിക്കുന്ന റൈഡ് സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദനും ഹണി റോസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഇരുപത് കോടിയിലേറെ രൂപ ചെലവഴിച്ചാണ് റിവേഴ്സ് ലൂപ്പിങ് റോളര്‍ കോസ്റ്റര്‍ സ്ഥാപിച്ചത്. മണിക്കൂറില്‍ എണ്‍പത് കിലോമീറ്റര്‍ വേഗത്തിലും 40 മീറ്റര്‍ ഉയരത്തിലും തലകീഴായി മറിഞ്ഞും മുന്നോട്ട് കുതിക്കുന്നതാണ് റൈഡ്.ഇന്ത്യയിലെ ആദ്യത്തെ റിവേഴ്സ് ലൂപ്പിങ് റോളര്‍ കോസ്റ്ററാണ് ഇതെന്ന് എംഡി അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്നുമുതല്‍ പന്ത്രണ്ടുവരെ വിവിധ ആഘോഷപരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.