ലൈസന്‍സ് പുതുക്കല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിലെ ഹൗസ് ബോട്ട് ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്. സമരത്തിന്റെ ആദ്യഘട്ടമായി തുറമുഖവകുപ്പ് ഒാഫിസിലേക്ക് മാര്‍ച്ച് നടത്തി. വ്യവസായത്തെ ദോഷകരമായി ബാധിക്കുംവിധമാണ് തുറമുഖവകുപ്പിന്റെ ഇടപെടലെന്ന് സമരസമിതി നേതാക്കള്‍ കുറ്റപ്പെടുത്തി.
ലൈസന്‍സിനൊപ്പം ഹൗസ് ബോട്ട് നടത്തിപ്പില്‍ നേരിടുന്ന വിവിധപ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് ഉടമകളും തൊഴിലാളികളും പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ലൈസന്‍സ് നല്കാന് ചുമതലയുള്ള പോര്‍ട്ട് ഒാഫിസിന് മുന്നില്‍ സമരം നടത്തിയത്. ഒാണസീസണിലെ തിരക്കിനിടയിലും സര്‍വീസുകള്‍ വെട്ടിക്കുറച്ചാണ് ബോട്ടുടമകള്‍ പ്രതിഷേധിച്ചത്. വ്യവസായത്തെ തകര്‍ക്കാനുള്ള നീക്കമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സംയുക്തസമരസമിതി നേതാക്കള്‍ കുറ്റപ്പെടുത്തി.
സമരത്തിന്റെ രണ്ടാംഘട്ടമായി തുറമുഖ വകുപ്പ് ഡയറക്ടറുടെ ഒാഫിസ് ഉപരോധിക്കും. അനുകൂല തീരുമാം ഉണ്ടായില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ച് പ്രതിഷേധം ശക്തമാക്കുമെന്നും ഉടമകള്‍ മുന്നറിയിപ്പ് നല്കി.