E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday June 07 2020 04:22 PM IST

Facebook
Twitter
Google Plus
Youtube

More in Central

ഗുരുവായൂര്‍ നഗരസഭ പരിധിയിലെ മാലിന്യം; കോടതി വിധി അട്ടിമറിച്ചതായി ഹര്‍ജി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗുരുവായൂര്‍ നഗരസഭ പരിധിയിലെ മാലിന്യം ചൂല്‍പ്പുറത്തെ മൈതാനത്ത് തള്ളരുതെന്ന കോടതി വിധി അട്ടിമറിച്ചതായി ഹര്‍ജി. കോടതിയലക്ഷ്യം പരിശോധിക്കാന്‍ അഭിഭാഷക കമ്മിഷന്‍ ചൂല്‍പ്പുറത്തെ മൈതാനത്ത് പരിശോധന നടത്തി. കഴിഞ്ഞ ഡിസംബര്‍ 31 വരെ മാത്രം ചൂല്‍പ്പുറത്തെ മൈതാനത്ത് മാലിന്യം തള്ളാമെന്നാണ് ഗുരുവായൂര്‍ നഗരസഭയോട് ചാവക്കാട് മുന്‍സിഫ് കോടതി പറഞ്ഞത്. 

ജില്ലാ കോടതിയും ഹൈക്കോടതിയും കീഴ്ക്കോടതിയുടെ നിര്‍ദ്ദേശം പാലിക്കാനാണ് നഗരസഭയോടി പറഞ്ഞിരുന്നു. എന്നാല്‍ , നഗരസഭയാകട്ടെ പതിവുപോലെ ചൂല്‍പ്പുറത്ത് തന്നെ മാലിന്യം തള്ളി. മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും പാലിച്ചില്ല. ഈ സാഹചര്യത്തിലാണ്, ചാവക്കാട് മുന്‍സിഫ് കോടതിയില്‍ നഗരസഭയെ പ്രതിക്കൂട്ടിലാക്കി കോടതിയലക്ഷ്യ ഹര്‍ജി നാട്ടുകാര്‍ ഫയല്‍ ചെയ്തത്. ഇതിന്റെ ഭാഗമായി അഭിഭാഷക കമ്മിഷന്‍ മൈതാനം പരിശോധിച്ചു. 

ഗുരുവായൂര്‍ നഗരസഭാ പരിധിയിലെ മാലിന്യങ്ങള്‍ സ്ഥിരമായി തള്ളുന്നത് ജനജീവിതത്തെ ബാധിച്ചെന്ന് കാട്ടി പതിമൂന്നു വര്‍ഷം മുമ്പാണ് ഹര്‍ജി നല്‍കിയത്. ഇത്രയും നാള്‍ നീണ്ട നിയമപോരാട്ടം ഇനിയും ഫലം കണ്ടില്ലെന്നതിന്റെ സൂചനയാണ് ഈ മാലിന്യ പ്രശ്നം.