ആലപ്പുഴ നീരേറ്റുപുറത്ത് മഴയില്‍ തകര്‍ന്ന വീടിനുള്ളില്‍ കഴിഞ്ഞിരുന്ന വൃദ്ധദമ്പതികള്‍ക്ക് താല്‍ക്കാലിക ആശ്വാസം. ദമ്പതികളെ എടത്വയിലെ സ്നേഹഭവനിലേക്ക് മാറ്റി. എണ്‍പതുവയസു പിന്നിട്ട സരോജിനിയമ്മയും ഭര്‍ത്താവ് കുട്ടപ്പനും താമസിക്കുന്ന നീരേറ്റുപുറത്തെ വീട് കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലാണ് നിലംപൊത്തിയത്.
ഉറങ്ങിക്കിടന്നിരുന്ന കുട്ടപ്പന്റെ ദേഹത്ത് ഇഷ്ടികയും തടികഷ്ണങ്ങളും വീണെങ്കിലും നിസാര പരുക്കുകളോടെ രക്ഷപെട്ടിരുന്നു. വിവരം അറിഞ്ഞെത്തിയ റവന്യൂ ഉദ്യോഗസ്ഥരും, പൊലീസും ചേര്‍ന്നാണ് താല്‍ക്കാലിക താമസസൗകര്യം ഒരുക്കിയത്. മുന്‍പ് ബി.പി.എല്‍ റേഷന്‍ കാര്‍ഡ് ഉണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് കിട്ടിയിരുന്നില്ല.
ഇരുവരെയും എടത്വയിലെ സ്നേഹഭവനിലേക്കാണ് മാറ്റിയത്. വീടിനുവേണ്ടി ഇവര്‍ ഇതുവരെ അപേക്ഷകളൊന്നും നല്‍കിയിരുന്നില്ല. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പരിശോധിച്ചശേഷം വീട് നല്‍കാനുള്ള സാധ്യത പരിഗണിക്കുമെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു.