തൃശൂര്‍ അരിമ്പൂരിലെ നാട്ടുകാര്‍ക്ക് ഓണം ആഘോഷിക്കാന്‍ ഇക്കുറി ഇതരസംസ്ഥാനത്ത് നിന്നുള്ള പൂക്കള്‍ വേണ്ട. നാട്ടിലെ യുവാക്കള്‍ ഇരുപത്തിമൂന്നു സെന്റില്‍ വിതച്ച പൂവിത്തുകള്‍ വിരിഞ്ഞു. നൂറ്റിയന്പതു കിലോ ചെണ്ടുമല്ലി പൂക്കളാണ് വിരിഞ്ഞത്.
തൃശൂര്‍ അരിമ്പൂരിലെ അമേരിക്കന്‍ മലയാളിയുടെ 23 സെന്റ് പൊന്തക്കാട് മൂടി കിടക്കുകയായിരുന്നു. വെറുതെ കിടക്കുന്ന ഭൂമിയില്‍ പൂകൃഷിയ്ക്ക് അനുമതി തേടിയപ്പോള്‍ സമ്മതംമൂളി. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് വിത്തു വാങ്ങി കഴിഞ്ഞ ജുലൈയില്‍ നട്ടു. ഒരാഴ്ച മുമ്പ് വിത്തു പാകിയിരുന്നെങ്കില്‍ കൃത്യം അത്തത്തിന് വിളവെടുക്കാമായിരുന്നു. ഇപ്പോള്‍ , പൂ പറിക്കണമെങ്കില്‍ മൂന്നു ദിവസം കൂടി കഴിയണം. അരിമ്പൂരിലെ 25 യുവാക്കളുടെ അദ്വാനമാണ് ഇതിനു പിന്നില്‍. ട്വന്റി പ്ലസ് ഫ്രന്റ്സ് ക്ലബിലെ അംഗങ്ങളായ ഈ യുവാക്കള്‍ ദിവസവും രണ്ടു നേരം െവള്ളമൊഴിക്കും. ലാഭം മോഹിച്ചല്ല ഇതിന് ഇറങ്ങിത്തിരിച്ചത്. നാട്ടില്‍ ഓണത്തിന്റെ വരവറിയിക്കാന്‍ കൂടിയാണ്.
പൂക്കള്‍ നിറഞ്ഞ ഭൂമിയുടെ പുതിയ ചിത്രങ്ങള്‍ വാട്സ്ആപ്പില്‍ കണ്ടതോടെ ആവേശം കയറിയ സ്ഥലംഉടമ അമേരിക്കയില്‍ നിന്ന് അടുത്തയാഴ്ച എത്തും. വെള്ളിയാഴ്ച പൂകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വിപുലമായാണ് നടത്തുന്നത്.