കൊച്ചിയില്‍ നിന്ന് ഗുരുവായൂരിലേക്ക് വരുന്ന യാത്രക്കാരുടെ നടുവൊടിക്കാന്‍ റോഡില്‍ മുന്നൂറോളം കുഴികള്‍. ദേശീയപാത പതിനേഴില്‍ ചാവക്കാട് മുതല്‍ ഒരുമനയൂര്‍ വരെയുള്ള റോഡ് പൂര്‍ണമായും തകര്‍ന്നു.
കൊച്ചിയില്‍ നിന്ന് ഗുരുവായൂരിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന ദേശീയപാത പതിനേഴിന്റെ ദുരവസ്ഥയാണിത്. നിരവധി പേര് ദിവസവും ആശ്രയിക്കുന്ന റോഡ്. ചാവക്കാട് പഴയ ദര്‍ശന തിയറ്റര്‍ മുതല്‍ ഒരുമനയൂര്‍ മൂന്നാംകല്ലു വരെ മാത്രം 216 കുഴികള്‍. മഴ പെയ്തതോടെ റോഡ് തകര്‍ന്ന് തരിപ്പണമായി. ടാറിങ് പലയിടത്തും മുഴുവനായും അടര്‍ന്നു. ഈയിടെ ടാര്‍ ചെയ്ത ഭാഗവും തകര്‍ന്നനിലയിലാണ്. ഓരോ വാഹനങ്ങളും കുഴിയില്‍ ഇറങ്ങി കയറുമ്പോള്‍ വാഹനങ്ങളുടെ കുരുക്കും രൂക്ഷമായി.
മഴ പെയ്തതോടെ കുഴിയില്‍ വെള്ളം നിറഞ്ഞു കിടക്കുന്നത് അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ബൈക്ക് യാത്രക്കാരാണ് കൂടുതല്‍ അപകടത്തില്‍പ്പെടുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തരാണ് യാത്രക്കാരില്‍ അധികവും.