പുതുമയും പാരമ്പര്യവും ഇഴചേര്‍ത്ത് കൊച്ചിയിൽ ബ്രൈഡല്‍ ഫാഷൻ ഷോ. പ്രശസ്ത ഡിസൈനര്‍ ഹരി ആനന്ദായിരുന്നു കൊച്ചിയില്‍ സംഘടിപ്പിച്ച കേരള വോള്‍വോ ബ്രൈഡല്‍ ഫാഷന്‍ ഷോയുടെ മുഖ്യ ശില്പി. വിവാഹ വസ്ത്രങ്ങളുടെ വൈവിധ്യത്തിലൂന്നിയായിരുന്നു ഫാഷന്‍ ഷോ .ഒബ്സഷന്‍ ഓഫ് ലൗവ് എന്ന പ്രമേയത്തില്‍ വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് റാംപില്‍ ചുവടു വെച്ചത് പ്രിയങ്ക ഷാ, സുപ്രിയ അയ്മെന്‍ തുടങ്ങി ഇന്ത്യയിലെ ഇരുപതോളം മുന്‍നിര മോഡലുകൾ. പരമ്പരാഗത നെയ്ത്ത്, കൈത്തറി വസ്ത്രങ്ങളും പുതുതലമുറ വസ്ത്രങ്ങളുമായി മോഡലുകള്‍ റാമ്പിൽ ചുവടു വച്ചു. മിസ് ശ്രീലങ്ക ഇഷാനി ഡയാന,മി മേഘ്ന രാജ്, രാജീവ് പിള്ള എന്നിവരും ഷോ സ്റ്റോപര്‍ റോളിൽ റാംപിലെത്തി.
Advertisement