അധ്വാനത്തിന്റെ ഫലംകൊണ്ടാണ് ഇത്തവണയും ആലപ്പുഴ പെരുമ്പളം എല്‍.പി സ്കൂളിലെ കുട്ടികള്‍ ഒാണം ഉണ്ണുന്നത്. മുറ്റത്ത് കൃഷിചെയ്ത പച്ചക്കറിയുടെ വിളവെടുപ്പ് ആരംഭിച്ചതോടെ സ്കൂളിലെന്നും ഒാണമാണ്.
നാലാംതരം വരെ പഠിക്കുന്ന കുട്ടികള്‍, അവരുടെ കുഞ്ഞുകൈകളാല്‍ നട്ട പച്ചക്കറിവിത്തുകളാണ് ഇന്ന് വിളവ് നല്‍കുന്നത്. ചീരയുണ്ട് തക്കാളിയുണ്ട് പാവലും വെണ്ടയും പച്ചമുളകുമെല്ലാമുണ്ട്. നട്ടുനനച്ച് വലുതാക്കിയ അധ്വാനം. ഒപ്പം കൂടിയത്, പെരുമ്പളം സൗത്ത് എല്‍പി സ്കൂളിലെ അധ്യാപകരും. പത്തുവര്‍ഷമായി ഈ തുരുത്തിലെ സ്കൂള്‍ മുറ്റത്ത് കൃഷിയുണ്ട്. കൃഷിവകുപ്പിന്റെ സഹായത്തോടെ മഴമറയിട്ടാണ് ഇത്തവണ വിത്തിറക്കിയത്. പൂര്‍ണമായും ജൈവവളങ്ങള്മാത്രം ഉപയോഗിച്ചുള്ള കൃഷി. പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
തൊട്ടടുത്ത പാടത്തും കുട്ടികള്‍ കൃഷിപാഠമൊരുക്കിയിരുന്നു. ശതോത്തര രജതജൂബിലി പിന്നിട്ട ഈ സ്കൂളില്‍ ഇരുനൂറോളം കുട്ടികളാണ് പഠിക്കുന്നത്.