E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവടുവച്ച് ലോക്്നാഥ് ബഹ്റ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചിയില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവടുവച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്്നാഥ് ബഹ്റ. സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്‍്്റിച്ച്്മെന്റ് ഭിന്നശേഷിക്കാര്‍ക്കായി കൊച്ചിയില്‍ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 350 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 

ഭിന്നശേഷിക്കാരായ കുട്ടികളുടെ വിസ്മയ പ്രകടനങ്ങള്‍ക്കിടയിലേക്കാണ് മുഖ്യാതിഥികളായി ഡിജിപി ലോക്്നാഥ് ബെഹ്റയും ഭാര്യ മധുമിതയും വന്നിറങ്ങിയത്. സ്വീകരിച്ച് ആനയിക്കാനെത്തിയതാകട്ടെ മാവേലി തമ്പുരാനും. മത്സരത്തിന്റെ ഇടവേളയില്‍ നാടന്‍ പാട്ട് തകര്‍ത്തപ്പോള്‍ ചുവട് വയ്ക്കാന്‍ ഡിജിപിയും കുട്ടി മാവേലികള്‍ക്കൊപ്പമിറങ്ങി. ഡിജിപിയുടെ ഭാര്യയേയും മാവേലിക്കൂട്ടം വെറുതെ വിട്ടില്ല 

ഭിന്നശേഷിയുള്ള കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്‍്്റിച്ച്്മെന്റ് സംഘടിപ്പിച്ച ഒാണാഘോഷ പരിപാടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 350 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. മലയാളി മങ്കയും മാവേലിയായും എല്ലാവരും തകര്‍ത്തഭിനയിച്ചു. തിരുവാതിര കളി, ചെണ്ടമേളം തുടങ്ങിയ മത്സരങ്ങളിലും മിന്നുന്ന പ്രകടനം തന്നെയാണ് കുട്ടിക്കൂട്ടം കാഴ്ച വച്ചത്