E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday December 09 2019 06:13 AM IST

Facebook
Twitter
Google Plus
Youtube

More in Central

അമ്മയുടെ മരണത്തിനുശേഷം മകൾക്ക് ആശ്രിത നിയമനം നല്കാതെ ദേവസ്വം ബോർഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അമ്മയുടെ മരണത്തെത്തുടര്‍ന്ന് ആശ്രിത നിയമനത്തിന് അപേക്ഷ നല്‍കിയ മകള്‍ക്ക് കാല്‍നൂറ്റാണ്ടിനുശേഷവും ജോലി നല്‍കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തൃശൂര്‍ കോടന്നൂര്‍ പള്ളിപ്പുറം സ്വദേശി സുജാതയാണ് ജോലിതേടി ഓഫിസുകള്‍ കയറിയിറങ്ങുന്നത്. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വടക്കന്‍ പറവൂര്‍ ഗ്രൂപ്പില്‍ പെരുവാരം പൈങ്കല്‍ ദേവസ്വത്തില്‍ ജീവനക്കാരിയായിരുന്ന അമ്മ ദേവയാനി മരിക്കുമ്പോള്‍ സുജാതയ്ക്ക് വയസ് 26. ശമ്പളക്കുടിശികയും, മറ്റ് ആനുകൂല്യങ്ങളും ആശ്രിതനിയമനവും ആവശ്യപ്പെട്ട് അതേവര്‍ഷം തന്നെ അപേക്ഷ നല്‍കി. വയസ് അന്‍പതായിട്ടും സുജാതയ്ക്ക് ജോലി ലഭിച്ചില്ല. നിയമനം നീണ്ടുപോയതോടെ ഭര്‍ത്താവ് ഉദയനൊപ്പം ദേവസ്വം ബോര്‍ഡ് ഓഫിസുകള്‍ പലതവണ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ല. ഇതിനിടയില്‍ ഏക ആശ്രയമായിരുന്ന ഭര്‍ത്താവും മരിച്ചു. രണ്ടു കുട്ടികളുടെ സംരക്ഷണം പൂര്‍ണമായും ഏറ്റെടുക്കേണ്ടിവന്നതോടെ ജീവിതം ദുരിതമയമായി. ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 1999ലും 2007ലും ദേവസ്വം കമ്മിഷണര്‍ ഓഫിസില്‍ നിന്ന് പറവൂരിലെ അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തനിക്ക് നിയമനം നിഷേധിക്കുന്നതിനു പിന്നില്‍ ദേവസ്വം ബോര്‍ഡിലെ ചില തല്‍പരകക്ഷികളാണെന്നാണ് സുജാതയുടെ ആരോപണം. 

അര്‍ഹതപ്പെട്ട ജോലി ചെയ്യാന്‍ ഇനിയും എത്ര കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയില്‍ ജീവിതം തള്ളിനീക്കുകയാണ് സുജാത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.