സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും റോഡ് നന്നാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഒാട്ടോതൊഴിലാളികളുടെ സൂചനാപണിമുടക്ക്. ആലപ്പുഴ മാമ്പുഴക്കരി-എടത്വ റോഡാണ് പൊട്ടിപ്പൊളിഞ്ഞ്. മഴമാറിയാല്‍ പണിതുടങ്ങുമെന്നാണ് പൊതുമരാമത്ത് വകുപ്പ് നല്കുന്ന മറുപടി.
റോഡ് പൊളിഞ്ഞതോടെ നടുവൊടിയുന്നത് ഒാട്ടോ്രൈവര്മാരുടേതാണ്. ദിവസേന ഇതുവഴി തലങ്ങുംവിലങ്ങും പായുന്നത് ഏറെയും ഒാട്ടോകളായത് തന്നെ കാരണം. ഇതോടെയാണ് തൊഴിലാളികള്‍ സംഘടിച്ച് സൂചനപണിമുടക്ക് നടത്തിയത്.
എസി റോഡില്‍നിന്ന് മുട്ടാര്‍, രാമങ്കരി പഞ്ചായത്തുകളിലൂടെ എടത്വയില്‍ എത്തണമെങ്കില്‍ ഇപ്പോള്‍ ഇരട്ടിസമയമെടുക്കും. നാലുവര്‍ഷമായി ഏഴുകിലോമീറ്റര്‍ റോഡ് നിറയെ കുഴികളാണ്. പരാതിയുയരുമ്പോള്‍ അടയ്ക്കും. അധികതാമസമില്ല കുഴി തിരിച്ചുവരും.
റോഡുപണിക്ക് ഒരുകോടി 18 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതാണ്. എന്നാല്‍ പണി പുരോഗമിച്ചില്ല. മഴയാണ് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. 2013 ല്‍ ജപ്പാന്‍കുടിവെള്ള പദ്ധതിക്ക് കുഴിയെടുത്തതോടെയാണ് റോഡിന്റെ ശനിദശയ്ക്ക് തുടക്കമായത്.