നൂറിന്റെ നിറവിലെത്തിയ ഡോ.ഫിലിപ്പോസ് മാര്‍ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് സിറോ മലബാർസഭയുടെ ആദരം. ഇരുപത്തിയഞ്ചാമത് സിനഡിന്റെ ഭാഗമായാണ് വലിയ മെത്രൊപ്പൊലീത്തയെ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ മെത്രാൻമാർ ആദരിച്ചത്.
മാർത്തോമസഭയുടെ വലിയ മെത്രൊപ്പൊലീത്തയ്ക്ക് സിറോ മലബാർ സഭയുടെ ആദരം. സഭയുടെ ആസ്ഥനമായ കാക്കനാട് മൗണ്ട് സെന്റ്തോമസിൽ നടന്ന ചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും അൻപത്തിനാല് മെത്രാൻമാരും പങ്കെടുത്തു. സിറോ മലബാർ സഭയുടെ ഇരുപത്തിയഞ്ചാമത് സിനഡിന്റെ ഭാഗമായാണ് വലിയ മെത്രാപ്പൊലീത്തയെ ആദരിച്ചത്.