എറണാകുളം പറവൂരിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തത് ഐഎസിനെതിരെ പ്രചാരണം നടത്തിയതിനെന്ന് മുജാഹിദ് സംഘടനയായ വിസ്ഡം ഗ്ലോബൽ മിഷൻ. പിടിച്ചെടുത്ത ലഘുലേഖകൾ പരിശോധിക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്നും സംഘടന ആരോപിച്ചു.
സ്പീക്കറായിരുന്ന ജി. കാർത്തികേയൻ ഉൽഘാടനം നിർവഹിച്ച് ഒ.രാജഗോപാലും കെ. സുരേന്ദ്രനുമടക്കമുള്ള നേതാക്കൾക്കെല്ലാം വിതരണം ചെയ്ത ലഘുലേഖയുടെ പേരിലാണ് 39 മുജാഹിദ് പ്രവർത്തകരെ പൊലീസ് മതവിദ്വേഷമുണ്ടാക്കിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. വസ്തുകൾ പരിശോധിക്കാതെ ആർ.എസ്.എസിന്റെ പ്രാചരണം പൊലീസ് ഏറ്റെടുത്തെന്നാണ് പരക്കെയുള്ള ആക്ഷേപം
ഇതര മുസ്്ലിം സംഘടനകൾ വിഷയത്തിൽ കാണിക്കുന്ന നിസംഗതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അതിനിടെ അറസ്റ്റിലായ മുപ്പത്തിയൊമ്പത് പേരെയും കോടതി റിമാൻഡ് ചെയ്തു ജയിലിലടച്ചു.