E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

അത്യാധുനിക പരിശീലനരീതികളുമായി കൊച്ചിയില്‍ ടൈറ്റില്‍ ബോക്സിങ് ക്ലബ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യാന്തര നിലവാരത്തിലുള്ള അത്യാധുനിക പരിശീലനരീതികളുമായി കൊച്ചിയില്‍ ടൈറ്റില്‍ ബോക്സിങ് ക്ലബ്. ശരീരത്തിനൊപ്പം മനസിന്റെ ഫിറ്റ്നസും ഉറപ്പുവരുത്തുന്ന ഇവിടെ ബോക്സിങ് പരിശീലനവും നല്‍കുന്നു. വേള്‍‌ഡ് ബോക്സിങ് ഓർഗനൈസേഷന്റെ ലൈസൻസുള്ള ഇന്ത്യയിലെ രണ്ടാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും അംഗീകൃത പരിശീലന കേന്ദ്രംകൂടിയാണിത്. 

ഉപകരണങ്ങള്‍ മുതല്‍ റബറൈസ്ഡ് ഇന്റർലോക്കിങ് ഫ്ലോറിങ് വരെ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തവയാണ്. വ്യവസായിയും സിയാൽ ഡയറക്ടറുമായ എൻ.വി. ജോർജിന്റെയും മുൻ ജൂനിയർ മിസ്റ്റർ ഇന്ത്യ കെ.എസ്. വിനോദിന്റെയും സ്വപ്ന സാക്ഷാൽക്കാരമാണു കേരളത്തിലെ ആദ്യത്തെ ഈ ബോക്സിങ് ക്ലബ്. 

ബോക്സിങ്ങിലൂടെ ഫിറ്റ്നസാണ് പ്രധാന ലക്ഷ്യം. ഇലക്ട്രോണിക് സ്ക്രീനിലെ ട്രെയ്നറുടെ മാർഗനിർദേശം അനുസരിച്ചു ബോക്സിങ് വ്യായാമം ചെയ്യാവുന്ന രാജ്യാന്തര നിലവാരമുള്ള അത്യാധുനിക വ്യായാമ ഉപകരണങ്ങൾ ഇവിടെയുണ്ട്. ബോക്സിങ്, കിക്ക് ബോക്സിങ്, മ്യൂതായ്, എന്നിവയ്ക്ക് ഉപയോഗിക്കുന്ന 24 പഞ്ചിങ് ബാഗുകളാണ് 3,500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള ഈ സെന്ററിലുള്ളത്. 

രാവിലെ ആറുമുതല്‍ ഒന്‍പതരവരെയും വൈകിട്ട് നാലുമുതല്‍ ഒന്‍പതരവരെയുമാണ് പരിശീലന സമയം. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്‍റെ ആയോധന കലയായ ക്രാവ് മാഗയും ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്. കൂടാതെ യോഗയിലും എയ്റോബിക് ഡാന്‍സിലും പരിശീലനം നല്‍കുന്നു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും ബോക്സിങ് ക്ലബ്ബുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇവർ.