E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

നടൂക്കര അഗ്രോ പ്രോസസിങ് കമ്പനിയിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൂവാറ്റുപുഴ നടൂക്കര അഗ്രോ പ്രോസസിങ് കമ്പനിയിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങി. ശമ്പളം ലഭിച്ചിട്ട് മാസങ്ങളായെന്നാണ് തൊഴിലാളികളുടെ പരാതി. ശമ്പളപരിഷ്കരണം നടത്തിയിട്ട് ആറുവര്‍ഷമായെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. 

ഏപ്രില്‍ മാസം മുതല്‍ ശമ്പളം ലഭിക്കുന്നില്ലെന്നാരോപിച്ചാണ് കമ്പനിയിലെ എഐടിയുസി ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. വനിതകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ സമരത്തില്‍ പങ്കുചേര്‍ന്നതോടെ കമ്പനിയിലെ ഉല്‍പാദനം നിലച്ചു. ഒന്നരവര്‍ഷമായി തൊഴിലാളികളുടെ പിഎഫ് വിഹിതം കമ്പനി അടയ്ക്കുന്നില്ലെന്നാണ് യൂണിയനുകളുടെ ആക്ഷേപം. ശമ്പളത്തിനു പുറമേ ഡിഎ, ഷിഫ്റ്റ് അലവന്‍സ്, ഓവര്‍ടൈം അലവന്‍സ് എന്നിവയൊന്നും കിട്ടുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതമൂലം ഉല്‍പന്നങ്ങള്‍ നശിച്ച് കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് ആക്ഷേപം. 

ലേബര്‍ കമ്മിഷണര്‍ തൊഴിലാളികളേയും മാനേജ്മെന്റ് പ്രതിനിധികളേയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം.