സ്വാതന്ത്രദിനത്തില്‍ സംഗീതാര്‍ച്ചനയുമായി യുവ സംഗീതജ്ഞൻ. ഗായകനും സംഗീത സംവിധായകനുമായ ജോയേഷ് ചക്രബര്‍ത്തിയാണ് കൊച്ചിയില്‍ ദേശഭക്തി ഗാനാലാപനവുമായി എത്തിയത്. ആനന്ദ് പ്രകാശ് വർമയുടെ വരികൾക്ക് സംഗീത സംവിധാനം നൽകിയത് ജോയേഷ് ചക്രബർത്തിയാണ്.
ജോയേഷും ശിഷ്യരും ചേർന്ന് ചങ്ങമ്പുഴ പാർക്കിലെ സദസ്സിന് മുന്നിൽ ദേശഭക്തി ഗാനം അവതരിപ്പിച്ചു.പ്രധാനമന്ത്രിക്ക് മുന്നിൽ ഈ ഗാനം അവതരിപ്പിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.