ഉത്തർപ്രദേശിലെ സർക്കാർ മെഡിക്കൽ കോളജിൽ പ്രാണവായു കിട്ടാതെ മരിച്ച പിഞ്ചു കുഞ്ഞുങ്ങളുടെ ഓർമകൾക്കു മുമ്പിൽ തൃശൂരിലെ നഴ്സുമാർ തിരികൾ തെളിയിച്ചു. ജീവൻ രക്ഷിക്കാൻ ഉണരണമെന്ന പ്രതിജ്ഞയും ചൊല്ലി.
തൃശൂർ ഏങ്ങണ്ടിയൂർ എം.ഐ. നഴ്സിങ്ങ് സ്കൂളിലെ വിദ്യാർഥികളാണിവർ. യു.പിയിലെ കുഞ്ഞുങ്ങളുടെ കൂട്ടമരണമാണ് ഇങ്ങനെയൊരു പ്രതിജ്ഞ ചൊല്ലാൻ ഇവരെ പ്രേരിപ്പിച്ചത്. തിരികൾ തെളിയിച്ച് നഴ്സിങ്ങ് വിദ്യാർഥികൾ അണിനിരന്നു. കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിൽ കാട്ടിയ അലംഭാവത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു ഈ പരിപാടി.