ഭിന്നശേഷിയുള്ള കുട്ടികളെ സ്വയംപര്യാപ്തരാക്കാന്‍ ലക്ഷ്യമിട്ട് ഉദാത്ത് ഫൗണ്ടേഷന്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമാകും. ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ഉദാത്ത് ഫൗണ്ടേഷന് സ്ഥാപകാംഗം സോന ജോസ് പറഞ്ഞു.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഉല്പന്നങ്ങള് കണ്ടെത്തി വിതരണം ചെയ്യുന്ന പദ്ധതിയാണ് ഉദാത്ത് ഫൗണ്ടേഷന് ആരംഭിക്കുന്നത്. വസ്ത്രങ്ങള്‍ , ഭക്ഷണം കഴിക്കാനുള്ള സ്പൂണ്‍ , ഫോര്‍ക്ക് , കപ്പ്, പേന, ചീപ്പ് തുടങ്ങിയ ഉല്പന്നങ്ങളാണ് ഭിന്നശേഷിയുള്ള കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ കളമശേരിയിലെ അല്‍ഫാ സെന്ററിലെ അഞ്ചിനും ആഴിനും ഇയടയില് പ്രായമുള്ള ഏതാനും കുഞ്ഞുങ്ങള്‍ക്കാണ് ഉല്പന്നങ്ങള് വിതരണം ചെയ്യുന്നത്. ഇവരുടെ മാതാപിതാക്കളുടെ വിലയിരുത്തല്‍ കൂടി ഉള്‍ക്കൊണ്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ഉദാത്ത് ഫൗണ്ടേഷന് സ്ഥാപകാംഗം സോന ജോസ് പറഞ്ഞു. വിപണിയില്‍ ലഭ്യമായ ഉല്പന്നങ്ങള് വാങ്ങി ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ വിധത്തില്‍ പരിഷ്കരിക്കുകയാണ് രീതി.
ഭിന്നശേഷിയുള്ളവരെക്കൂടി മനസില്‍ കണ്ടുവേണം എല്ലാ വിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യാനെന്ന് വര്‍ഷങ്ങളായി ഈ രംഗത്തുപ്രവര്‍ത്തിക്കുന്ന സോന പറയുന്നു.