എറണാകുളം തൃപ്പൂണിത്തുറയില്‍ തണ്ണീര്‍ത്തടം അനധികൃതമായി നികത്തുന്നെന്ന് പരാതി. റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്കിയ ഭൂമിയില്‍ രാത്രികാലങ്ങളില്‍ ലോറിയില്‍ മണ്ണടിച്ച് നികത്തുന്നെന്നാണ് പരാതി. കയ്യേറ്റത്തിനു പിന്നില്‍ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന ആരോപണവും ശക്തമാണ്.
തൃപ്പൂണിത്തുറ മിനി ബൈപാസിനോട് ചേര്‍ന്ന തണ്ണീര്‍ത്തടത്തിലാണ് കയ്യേറ്റം. രാത്രികാലങ്ങളില്‍ ലോറിയില്‍ മണ്ണടിച്ച് തണ്ണീര്‍ത്തടം കരഭൂമിയാക്കുന്നെന്നാണ് പരാതി. ആര്‍ഡിഒ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും കയ്യേറ്റം തുടരുകയാണ്. ഇതിനെതിരെ റവന്യു വകുപ്പോ പൊലീസോ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
സ്വകാര്യ ട്രസ്റ്റിന്റെ മറവിലാണ് കയ്യേറ്റമെന്നും പ്രാദേശിക സിപിഎം നേതാക്കളുടെ സഹായത്തോടെയാണ് കയ്യേറ്റമെന്നും ആരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. അതേസമയം കയ്യേറ്റവുമായി ഒരു ബന്ധവുമില്ലെന്ന് സിപിഎം ഏരിയാ നേതൃത്വം പ്രതികരിച്ചു. സ്ഥലം കയ്യേറുന്നതിനെതിരാണ് പാര്‍ട്ടി നിലപാടെന്നും സിപിഎം ഏരിയാ സെക്രട്ടറി പറഞ്ഞു.