എറണാകുളം വടക്കന്‍ പറവൂരില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍ക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു. രണ്ടാഴ്ചയ്ക്കിടെ മേഖലയിലെ നാല് സ്കൂളുകളുടെ പരിസരത്തു നിന്നായി നാലു പേരാണ് ലഹരിമരുന്ന് കച്ചവടത്തിന് അറസ്റ്റിലായത്.
പറവൂര്‍ നഗരത്തിലെ ബോയ്്സ് സ്കൂളടക്കം നാലു സ്കൂളുകളുടെ പരിസരത്ത് നിന്നാണ് രണ്ടാഴ്ചയ്ക്കിടെ നാലു പേര് പൊലീസിന്റെ പിടിയിലായത്. നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തു. തൃശൂര്‍ കേന്ദ്രീകരിച്ച് പുകയില ഉല്‍പ്പന്നങ്ങളുടെ മൊത്തക്കച്ചവടും നടത്തുന്ന ഹന്‍സ് മൊത്തവിതരണം നടത്തുന്ന ഹര്ഷന്,ദിലീഷ് എന്നിവരും കഞ്ചാവ് വില്‍പ്പനക്കാരായ പറവൂര്‍ കോട്ടുവളളി സ്വദേശി ബബീഷ്,കുണ്ടന്നൂര്‍ സ്വദേശി റോഷന് എന്നിവരുമാണ് അറസ്റ്റിലായത്.
ക്ലീന്‍ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി സ്കൂളുകള്‍ക്കു ചുറ്റുമുളള മേഖലയില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.