ചീറിപ്പായുന്ന ചുണ്ടന് വള്ളങ്ങളെ ദിശതെറ്റാതെ നയിക്കുന്നത് പങ്കായക്കാരാണ്. മിടുക്കരായ പങ്കായക്കാരന് അവസാനമിനിറ്റില്‍ വരെ ജയപരാജയങ്ങളെ തകിടം മറിക്കും. എട്ടുകിലോയിലധികം തൂക്കംവരുന്ന തുഴയുമായാണ് ചുണ്ടന്‍വള്ളങ്ങളുടെ അണിയത്ത് പങ്കായക്കാര്‍ നിലയുറപ്പിക്കുന്നത്
ഒരു വള്ളപ്പാടെങ്കിലും അകലെ ഉന്നംപിടിച്ചാണ് ഒന്നാംപങ്കായക്കാരന്റെ നില്‍പ്പ്. കുതിപ്പ് തുടങ്ങിയാല്‍ ഇടതും വലതും തിരിയാതെ, ചുണ്ടനെ നയിക്കണം. മറ്റ് നാല് പങ്കായക്കാരുമൊത്താണ് നിയന്ത്രണം. ഒരടി വള്ളം വെട്ടിയാല്‍ മൂന്നുതുഴയെങ്കിലും പുറകില്പോകും. വള്ളം ദിശ അല്പം മാറിയാല്‍ തോല്‍ക്കുമെന്ന് ഉറപ്പ്. എന്നാല്‍ നല്ല അണിയക്കാരാണെങ്കില് കളിമാറും. ഒരിഞ്ച് വ്യത്യാസത്തില്‍ ഫിനിഷിങ് പോയന്റിലേക്ക് എത്തുന്ന ചുണ്ടനുകളെ അവസാനനിമിഷത്തില്‍ രണ്ടുതുഴയെറിഞ്ഞ് ഒരു തുഴപ്പാട് വ്യത്യാസത്തില്‍ ജയിപ്പിച്ചവരുമുണ്ട്
അരണമരം കൊണ്ടാണ് പങ്കായം നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആഞ്ഞിലിയാണ് ഉപയോഗിക്കുന്നത്. എട്ടുകിലോയില്‍ കുറയില്ല ഭാരം. ഒരെണ്ണത്തിന് പന്തീരായിരം രൂപയെങ്കിലും ചെലവുവരും താളക്കാരും തുഴച്ചില്ക്കാരുമുള്പ്പടെ പങ്കായക്കാരന്റെ കണിശതയിലാണ് ഒാളപ്പരപ്പില്‍ നീന്തിപ്പായുക. ആ ആവേശത്തിന് അരികെയെത്തി ആലപ്പുഴ.