ഉയര്‍ന്ന യാത്രാ നിരക്കാണ് കൊച്ചി മെട്രോയിലെ സ്ഥിരം യാത്രികരുടെ എണ്ണം കുറയാന്‍ കാരണമെന്ന് സര്‍വേ റിപ്പോര്‍ട്ട്. സ്ത്രീയാത്രികര്‍ക്ക് മെട്രോ സുരക്ഷിതമായ യാത്രാ മാര്‍ഗമാണെന്നും സര്‍വേ കണ്ടെത്തി. കൊച്ചി ആസ്ഥാനമായ ഡീവാലര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയാണ് സര്‍വേ സംഘടിപ്പിച്ചത്.
അവധി ദിനങ്ങളിലെ തിരക്കൊഴിച്ചാല്‍ മറ്റ് ദിവസങ്ങളില്‍ മെട്രോ കാലിയായി ഓടാന്‍ കാരണം ഉയര്‍ന്ന ടിക്കറ്റ് നിരക്കു തന്നെയെന്നാണ് സര്‍വേയിലെ പ്രധാന കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്തവരില്‍ ഇരുപത്തിയഞ്ച് ശതമാനം പേര് മാത്രമാണ് സ്ഥിരമായി മെട്രോയെ യാത്രയ്ക്കായി ആശ്രയിക്കുന്നത്. ഇവരില്‍ 18 ശതമാനവും ജോലിക്കാരാണ്. ഏഴു ശതമാനം വിദ്യാര്‍ഥികളും പതിവ് യാത്ര മെട്രോയിലാക്കിയെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. സ്ത്രീകള്‍ മെട്രോയില്‍ സുരക്ഷിതരെന്നാണ് 82 ശതമാനം പേരുടെയും അഭിപ്രായം.
വാഹന പാര്‍ക്കിങ് സൗകര്യം മെച്ചപ്പെടുത്തണമെന്നും ഫീഡര്‍ സര്‍വീസുകള്‍ കാര്യക്ഷമമാക്കണമെന്നും ഉളള അഭിപ്രായക്കാരാണ് യാത്രക്കാരില്‍ ഏറെയും. ആയിരത്തിയഞ്ഞൂറ് യാത്രക്കാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.