ഇടുക്കിയിലെ കർഷകരുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി ഇത്തവണത്തെ കാലവർഷം. കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെ മൂന്ന്് ദിവസം മാത്രമാണ് ജില്ലയിൽ മഴ പെയ്തത്. വരും ദിവസങ്ങളിലും മഴ മാറിനിന്നാൽ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക നീങ്ങും.
കൊടുംവേനലിനെ പിടിച്ചു കെട്ടാൻപെരുമഴയെത്തുമെന്നായിരുന്നു ഇടുക്കിക്കാരുടെ പ്രതീക്ഷ. കാലവർഷത്തിന്റെ ആദ്യദിനങ്ങളിൽ പ്രതീക്ഷയ്ക്കൊത്ത് നിറഞ്ഞുപെയ്ത മഴ പിന്നീട് അപ്രത്യക്ഷമായി.