തൃശൂര്‍ മരത്താക്കര പുഴമ്പള്ളം ഗ്രാമത്തിലുള്ള തോട്ടിലെ വെള്ളത്തില്‍ ആസിഡ് കലര്‍ന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനാ ഫലം. സമീപത്തെ രണ്ടു ഫാക്ടറികള്‍ പൂട്ടിച്ചു. ആറു ഫാക്ടറികള്‍ക്ക് നോട്ടിസ് നല്കി. തൃശൂര്‍ പുത്തൂര്‍ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലൂടെ ഒഴുകുന്ന തോട്ടില്‍ രാസമാലിന്യം കലര്‍ന്നതായി മനോരമ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ തോട്ടിലെ വെള്ളം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. അങ്ങനെ, പരിശോധിച്ച വെള്ളത്തിന്റെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. ആസിഡ് മയമാണ് വെള്ളം. ഉപയോഗിക്കാന്‍ കഴിയില്ല. തോട്ടിലെ വെള്ളം പഴയ സ്ഥിതിയിലാകാന്‍ ഇനി മാസങ്ങളെടുക്കും. ഇതിനു കാരണക്കാരായ പരിസരത്തെ ഫാക്ടറികള്‍ അടച്ചുപൂട്ടിക്കാനാണ് നോട്ടിസ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയാണ് വെള്ളം ഇങ്ങനെ മോശമായത്. തോട്ടിലെ മീനുകള്‍ ചത്തു. പരിസരമാകെ ദുര്‍ഗന്ധം. ഈ വെള്ളത്തില്‍ കുളിച്ചാല്‍ ഉടനെ ചര്‍മരോഗം. ഇങ്ങനെ, പലവിധ പ്രശ്നങ്ങള്‍ ഒന്നിച്ചു വന്നതോടെ ഈ നാട്ടിലെ ജനങ്ങളുടെ ജീവിതം പൊറുതിമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ്, ഉദ്യോഗസ്ഥര്‍ കര്‍ശന നടപടിയെടുത്തത്.