ഗുരുവായൂരില്‍ വിവാഹം അലങ്കോലമായ സംഭവത്തില്‍ വധുവിനെതിരെ നവമാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങള്‍ അതിരു കടക്കുന്നതായി കെ.വി.അബ്ദുല്‍ഖാദര്‍ എം.എല്‍.എ. പെണ്‍കുട്ടി കാമുകനോടൊപ്പം പോയില്ലെന്നും വീട് സന്ദര്‍ശിച്ച ശേഷം എം.എല്‍ .എ പറഞ്ഞു.
കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഷിജിലും മുല്ലശേരി സ്വദേശിനിയായ യുവതിയും തമ്മിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടന്നത്. മിന്നുകെട്ടിയ ശേഷം ചടങ്ങ് അലങ്കോലമായതിന്റെ പേരില്‍ വ്യത്യസ്ത വിശദീകരണങ്ങളാണ് ഇരുകൂട്ടരുടേയും ഭാഗത്ത് നിന്നുണ്ടായത്. പെണ്‍കുട്ടി കാമുകനോടൊപ്പം പോയിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. പോകുമെന്ന് പറഞ്ഞതായി വരന്റെ വീട്ടുകാരും. വിഷയം നവമാധ്യമങ്ങള്‍ ഏറ്റെടുത്ത് പെണ്‍കുട്ടിക്കെതിരെ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞു. മാനസിക ബുദ്ധിമുട്ടിലായ വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ കെ.വി.അബ്ദുല്‍ഖാദര്‍ എം.എല്‍ .എയും വി.കെ.ശ്രീരാമനും വീട് സന്ദര്‍ശിച്ചിരുന്നു.
പ്രണയമുള്ള കാര്യം വരനോട് നേരത്തെ വെളിപ്പെടുത്തിയിരുന്നതായും പറയന്നുണ്ട്. പ്രണയിച്ചയാള്‍ വിവാഹത്തിന് വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ തെറ്റിദ്ധരിച്ചതാണ് ഈ കുഴപ്പങ്ങള്‍ക്കു കാരണമെന്നും പ്രചരിക്കുന്നുണ്ട്.