നൂറു വിദ്യാര്‍ഥികളുടെ പഠന ചെലവ് ഏറ്റെടുത്ത് ചാലക്കുടി റീഗല്‍ ക്ലബ് മാതൃക കാട്ടി. അക്ഷരത്തണല്‍ എന്നു പേരിട്ട പദ്ധതിയാണ് നിര്‍ധന വിദ്യാര്‍ഥികള്‍ക്കു കൈത്താങ്ങായത്.
സ്കൂള്‍ , കോളജ് വിദ്യാര്‍ഥികളായ നൂറു പേരുടെ പഠനചെലവാണ് റീഗല്‍ ക്ലബ് ഏറ്റെടുത്തത്. അഞ്ചു ലക്ഷം രൂപയാണ് ഇതിനായി ക്ലബ് മാറ്റിവച്ചത്. കഴിഞ്ഞ വർഷവും ക്ലബിന്റെ നേതൃത്വത്തിൽ നൂറു വിദ്യാർഥികളുടെ പഠനചെലവ് ഏറ്റെടുത്തിരുന്നു. ഇതുകൂടാതെ ഓട്ടിസം ബാധിതരായ എട്ട് വിദ്യാർഥികളുടെ ഒരു വർഷത്തെ ചെലവും ക്ലബ് ഏറ്റെടുത്തു. സംവിധായകൻ സുന്ദർദാസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
വേനൽക്കാലത്ത് നഗരത്തിലെ രണ്ട് കേന്ദ്രങ്ങളിൽ സൗജന്യ സംഭാര വിതരണം നടത്തി ക്ലബ് പതിനായിരങ്ങൾക്ക് ആശ്വാസം പകർന്നിരുന്നു. ഇതു കൂടാതെ ഒട്ടേറെ പേർക്ക് ചികിൽസ സഹായം നൽകിയിരുന്നു. കർക്കടക മാസത്തിൽനഗരസഭ പ്രദേശത്തെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലെയും മുഴുവൻ കുട്ടികൾക്കും കർക്കടക കഞ്ഞി വിതരണം ചെയ്തതാണ് മറ്റൊരു പദ്ധതി.