ആലപ്പുഴ എഴുപുന്നയില്‍ ആറുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിട്ടുണ്ട്. തെരുവുനായശല്യം കൂടിയതോടെ പ്രദേശമാകെ ഭീതിയിലാണ്.
പേയിളകിയ നായയുടെ കടിയേറ്റ വളര്‍ത്തുനായയാണ് ആറുപേരെ കടിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിക്ക് ഉള്‍പ്പടെയാണ് കടിയേറ്റത്. കൈയിലും കാലിലുമാണ് പരുക്ക്. ഗുരുതരമായി പരുക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എല്ലാവര്ക്കും പ്രതിരോധ കുത്തിവെയ്പ്പും എടുക്കുന്നുണ്ട്.
ഒരുമാസം മുമ്പാണ് വളര്‍ത്തുനായയ്ക്ക് പേപ്പട്ടിയുടെ കടിയേറ്റത്. ഈ നായയാണ് പരക്കെ ആക്രമിച്ചത്. പേയിളകിയ നായയെ നാട്ടുകാര്‍ അടിച്ചുകൊന്നു. രണ്ട് പശുക്കള്‍ക്കും ആട്ടിന്‍കുട്ടികള്‍ക്കും കടിയേറ്റിട്ടുണ്ട്. കൂടുതല്‍ മൃഗങ്ങള്‍ക്ക് പേവിഷബാധയുണ്ടായെന്ന ആശങ്കയിലാണ് ഗ്രാമം.