പുതുവൈപ്പ് മേഖലയിലെ പാവപ്പെട്ട കുറേ മനുഷ്യരുടെ സാധാരണ ജീവിതം കൂടി തകിടം മറിച്ചാണ് കയ്യേറ്റ മാഫിയയുടെ പ്രവര്‍ത്തനം. ചതുപ്പു നിലങ്ങളെല്ലാം നികത്തപ്പെട്ടതോടെ ചുറ്റമുണ്ടായിരുന്ന ഭൂമിയാകെ വെളളപ്പൊക്ക ഭീഷണിയിലായി. തണ്ണീര്‍ത്തടങ്ങള്‍ നികത്താനായി ആശുപത്രി മാലിന്യങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ജനങ്ങള്‍ നേരിടുന്നു.
ചുറ്റുമുണ്ടായിരുന്ന തണ്ണീര്ത്തടങ്ങളത്രയും കയ്യേറ്റമാഫിയ കൈക്കലാക്കിയതോടെയാണ് സമീപത്തെ പട്ടയ ഭൂമിയില്‍ കാല്നൂറ്റാണ്ടിലേെറക്കാലമായി താമസിക്കുന്ന ഷംസുമ്മയെ പോലുളള സാധാരണക്കാരുടെ ദുരിതം തുടങ്ങിയത്. ചുറ്റുമുളള ഭൂപ്രദേശം നികത്തപ്പെട്ടതോടെ നല്ലൊരു മഴ പെയ്താല്‍ വെളളത്തിലാവും ഇവരുടെയെല്ലാം താമസ സ്ഥലങ്ങള്‍. താമസിക്കുന്ന വീടുകളും പൊളിഞ്ഞു വീഴാറായി.
ശസ്ത്രക്രിയ അവശിഷ്ടങ്ങളടക്കമുളള ആശുപത്രി മാലിന്യങ്ങളുപയോഗിച്ചാണ് കയ്യേറ്റമാഫിയ തണ്ണീര്‍ത്തടം നികത്തുന്നത്. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നാട്ടുകാരെ വലയ്ക്കുന്നു.
ഭൂമി കയ്യേറ്റത്തെ തുടര്‍ന്ന് സാധാരണക്കാരായ കുറേ മനുഷ്യര്‍ നേരിടുന്ന ഈ പ്രശ്നങ്ങള്‍ പക്ഷേ ഉത്തരവാദപ്പെട്ടവരുടെയാരുടെയും കണ്ണില്പ്പെട്ടിട്ടില്ല.