സിബിഎസ്ഇ വിദ്യാർഥികളുടെ കലാ സാംസ്കാരിക മേള ചൈതന്യ 2017ന് കൊച്ചിയിൽ തുടക്കം. അഞ്ഞൂറിലധികം വിദ്യാർഥികളാണ് വടുതല ചിന്മയ വിദ്യാലയത്തിൽ നടക്കുന്ന മേളയിൽ മത്സരിക്കുന്നത്.
ചൈതന്യയുടെ ആഹ്വാനവുമായി വേദിയിൽ ആദ്യമെത്തിയത് ചാക്യാർ. തുടർന്ന് വെളിച്ചപാടും, കേരളത്തിന്റെ തനത് കലാരൂപങ്ങളും, കളരി അഭ്യാസവും കാണികൾക്ക് മുൻപി കയ്യടിയുടെ അകമ്പടിയിൽ എത്തിച്ചേർന്നു. പാരമ്പര്യ കലകൾക്കുള്ള പ്രചാരണം കൂടി ലക്ഷ്യമിട്ട് പരമ്പര എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ കലാസാംസ്കാരിക മേള അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഭാരത്തിന്റെ കലാസാംസ്ക്കാരിക വൈവിധ്യവും കുട്ടികൾ അരങ്ങിലെത്തിച്ചു. ഏറ്റവും കൈയ്യടി നേടിയത് ഗോവൻ നൃത്തവുമായെത്തിയ കുരുന്നുകളായിരുന്നു. ഡിസിപി യതീശ് ചന്ദ്ര ചൈതന്യ 2017ന്റെ ഉദ്ഘാടനം നിർവഹിച്ചു. നഗരത്തിലെ 14 സിബിഎസ്ഇ വിദ്യാലയങ്ങളാണ് ഏകദിന ചൈതന്യ മേളയിൽ മത്സരിക്കുന്നത്.