വരയും രുചിയും ചേര്‍ത്തൊരു പ്രദര്‍ശനം. കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിലാണ് കേരളത്തിെല വ്യത്യസ്തമായ രുചികള്‍ക്കൊപ്പം മരങ്ങളുടെ തൊലി ഉപയോഗിച്ച് തയാറാക്കിയ ചിത്രങ്ങളും ചേര്‍ത്തുളള പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
കണ്ടാല്‍ സാധാരണ ചിത്രങ്ങള്‍. പക്ഷേ വരയുടെ മാധ്യമം തികച്ചും വ്യത്യസ്തം. മരങ്ങളുടെ തൊലി ഉപയോഗിച്ചാണ് ഈ ചിത്രങ്ങളത്രയും തയാറാക്കിയത്. ബാര്‍ക്ക് പെയിന്റിങ് എന്നറിയപ്പെടുന്ന ഈ വരയൊരുക്കിയത് പിഎച്ച്ഡി വിദ്യാര്‍ഥിനിയായ രേഷ്മ.
രേഷ്മയുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് രുചി പ്രിയര്‍ക്കായി പുത്തന്രുചിക്കൂട്ടുകളും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ മൂന്നു മേഖലകളില്‍ നിന്നുമുളള വ്യത്യസ്ത വിഭവങ്ങള്‍. വര കാണാനും രുചി നുകരാനും കാര്യമായ ജനപങ്കാളിത്തവുമുണ്ട് ലുലു മാരിയറ്റില്‍