65ാമത് നെഹ്റുട്രോഫി ജലോല്സവത്തിനായി 18 ചുണ്ടന് വള്ളങ്ങള്‍ ഉള്‍പ്പടെ 30 വള്ളങ്ങള്‍ റജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞതവണത്തേതിനെ അപേക്ഷിച്ച് വള്ളങ്ങളുടെ എണ്ണം കുറഞ്ഞ പശ്ചാത്തലത്തില്‍ റജിസ്ട്രേഷനുള്ള അവസാനതീയതി നാളെവരെ നീട്ടി. കഴിഞ്ഞതവണ അറുപതിലേറെ വള്ളങ്ങളാണ് മല്‍സരങ്ങള്‍ക്കായി റജിസ്റ്റര്‍ ചെയ്തത്. ഇത്തവണ ഒരു ദിവസം ബാക്കിനില്‍ക്കെ പകുതിയെ ആയിട്ടുള്ളു. അതിനിടെ വള്ളംകളി ബഹിഷ്കരിക്കാനുള്ള ചെറുവള്ളങ്ങളുടെ തീരുമാനം പിന്‍വലിച്ചു.
മന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഉടമകള്‍ തീരുമാനം മാറ്റിയത്. ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സും ഫൈനലും ചെറുവള്ളങ്ങളുടെ ഫൈനല്‍ മല്‍സരങ്ങളും ഉച്ചയ്ക്ക് ശേഷമാണ്. മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ ചുരുളന്‍ തെക്കനോടി വിഭാഗങ്ങളിലെ വള്ളങ്ങള്‍ക്ക് ബി ഗ്രേഡിന് തുല്യമായ 15000 രൂപവരെ നല്‍കും. 25ല്‍ കുറയാത്ത തുഴച്ചില്്കകാരുള്ള ഇരുട്ടുകുത്തി വള്ളങ്ങളെയും മല്‍സരത്തില്‍ പങ്കെടുപ്പി്ക്കും. എട്ടിന് രാവിലെയാണ് ജലോല്സവത്തോട് അനുബന്ധിച്ചുള്ള വഞ്ചിപ്പാട്ട് മല്‍സരം നടക്കുക. അതേസമയം പുന്നമടക്കായലില്‍ മുടങ്ങിയ ട്രാക്കുകളുടെ ആഴംകൂട്ടല്‍ പുനരാരംഭിക്കാനും തീരുമാനമായി.