നഗരവാസികളുടെ മേല്‍ മലിന ജലം തെറിപ്പിച്ച് കടന്നു പോയ കൊച്ചി കോര്‍പറേഷന്റെ മാലിന്യ ലോറി തടഞ്ഞ് ചെറുപ്പക്കാരന്റെ പ്രതിേഷധം. ലോറിയില്‍ നിന്ന് വെളളം തെറിച്ച് നഗരവാസികളാകെ ബുദ്ധിമുട്ടിയതോടെയാണ് വാഹനം തടയാന്‍ പോള്‍ സിംസണ്‍ നിര്‍ബന്ധിതനായത്.
ഇതുപോലെ മലിനജലം വീഴ്ത്തിയാണ് കൊച്ചി കോര്‍പറേഷന്റെ ബോര്‍ഡ് വച്ച ഈ ലോറി നഗരനിരത്തിലൂടെ പാഞ്ഞത്. ലോറി കടന്നു പോയ വഴിയിലുണ്ടായിരുന്നവരുടെയെല്ലാം ശരീരത്തിലും വാഹനങ്ങളിലും മലിനജലം തെറിച്ചു. കോഴിയിറച്ചി അവശിഷ്ടങ്ങളില്‍ നിന്നിറ്റു വീണ ചോരയടക്കമുളള മാലിന്യം. ലോറിയുടെ അലക്ഷ്യമായ ഈ പാച്ചില്‍ കണ്ട് സഹികെട്ട പോള്‍ സിംസണ്‍ എന്ന ചെറുപ്പക്കാരന് ഒടുവില്‍ ലോറിയെ പിന്തുടര്ന്ന് മണപ്പാട്ടിപ്പറമ്പിനു സമീപം തടയുകയായിരുന്നു.
പിന്നീട് പൊലീസ് സ്ഥലത്തെത്തി. മാലിന്യം കയറ്റിപ്പോകുന്ന ലോറികളുടെ കരിയര്‍ ഭാഗം പൂര്‍ണമായും അടച്ചുമൂടിയിരിക്കണമെന്ന നിര്‍ദ്ദേശം കൊച്ചി കോര്പറേഷന് പരിധിയില്‍ ലംഘിക്കപ്പെടുന്നത് പതിവു സംഭവമാണ്.